Sunday, February 26, 2012

കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള

കവിത : കാവ്യനര്‍ത്തകി
രചന : ചങ്ങമ്പുഴ കൃഷ്ണപിള്ള
ആലാപനം : മധുസൂദനന്‍ നായര്‍


ഡൗണ്‍ലോഡ് ലിങ്ക് “ഇവിടെ”‍


ഒരു നിർദ്ധന കുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാല വിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.

എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌.

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.

അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.

ചങ്ങമ്പുഴയുടെ ‘രമണന്‍’ എന്ന കാവ്യം കഴിഞ്ഞാല്‍, മലയാളകാവ്യാസ്വാദകര്‍ നെഞ്ചേറ്റിയ കവിത ഒരുപക്ഷേ ‘കാവ്യനര്‍ത്തകി’ ആയിരിക്കാം, ചങ്ങമ്പുഴയുടെ ഹൃത്തില്‍ നിന്നുതിരുന്ന ആ നര്‍ത്തകിയെ നമുക്ക് കണ്‍കുളിര്‍ക്കെ, ശ്രീ മദുസൂദനന്‍ നായരുടെ മനോഹര കാവ്യാലാപനത്തിലൂടെ കാണാം, അറിയാം.. വരൂ..

കാവ്യനര്‍ത്തകി -  ചങ്ങമ്പുഴ കൃഷ്ണപിള്ള


കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ
മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡുകന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോരമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവനമുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുരസ്വരവീചികള്‍ തന്നില്‍..

താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി
സതതസുഖസുലഭതതന്‍ നിറപറ വെച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലംപിടിച്ചു

തങ്കത്തരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍-
സങ്കല്പസുഷമകള്‍ ചാമരം വീശി

സുരഭിലമൃഗമദത്തിലകിത ഫാലം
സുമസമസുലളിത മൃദുലകപോലം
നളിനദളമോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം

ഘനനീലവിപിന സമാനസുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണ്ണാന്തിക ദേശം
മണികനകഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൗന്ദര്യമേളം

മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം

ഇടവിടാതടവികളും ഗുഹകളും ശ്രുതി കൊട്ടിയ
ജഡതന്‍ ജ്വരജല്പനമയമായ മായ
മറയുന്നു, വിരിയുന്നു മമജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍

നിര്‍ന്നിമേഷാക്ഷനായ് നില്‍പ്പതഹോ ഞാനിതം
നിന്‍ നര്‍ത്തനം എന്തത്ഭുത മന്ത്രവാദം

കണ്ടൂ നിന്‍ കണ്‍കോണുകളുലയവേ
കരിവരിവണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകളിളകവേ
കണ്ടു ഞാന്‍ കിളി പാറും മരതക മരനിരകള്‍

കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവെച്ചതുപോലെ
കവരുന്നൂ കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം..

തവചരണ ചലനകൃത രണിതരതരങ്കണം
തന്നോരനൂഭൂതിതന്‍ ലയനവിമാനം
എന്നേ പലദിക്കിലുമെത്തിപ്പൂ-
ഞാനൊരു പൊന്നോണപ്പുലരിയായ് പരിലസിപ്പൂ..

കരകമലദളയുഗള മൃദുമൃദുല ചലനങ്ങള്‍
കാണിച്ച സൂക്ഷ്മലോകാന്തരങ്ങള്‍
പലതും കടന്നു കടന്നു ഞാന്‍ പോയീ
പരിദൃധപരിണത പരിവേഷനായീ..

ജന്മം ഞാന്‍ കണ്ടൂ ഞാന്‍ നിര്‍വൃതി കൊണ്ടൂ
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടൂ
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തീ
മായികേ നീ നിന്‍ നടനം നടത്തീ..

പുഞ്ചിരി പെയ്തു പെയ്താടു നീലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലില്‍ മണികൊട്ടിയ കവിതേ

പലമാതിരി പലഭാഷകള്‍ പലഭൂഷകള്‍ കെട്ടീ
പാടിയുമാടിയും പലചേഷ്ടകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിതയ്ക്കീകിലും
ഹൃദിമേ വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ..

തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
തവതലമുടിയില്‍ നിന്നൊരു നാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി..

-------------------------------------------------

** *** **

31 comments:

  1. ഹോ‍ാ..
    ആദ്യമായ് ആലപിച്ച് കേള്‍ക്കാ ഈ കവിത..
    ഹൃദയം നിറയുന്നു, കവിത കേള്‍ക്കുമ്പോള്‍..! ഇത്രയും മനോഹാരി ആയിരുന്നോ എന്റെ മലയാളം?

    ചങ്ങമ്പുഴയ്ക്കല്ലാതെ വേറാര്‍ക്കെഴുതാന്‍ കഴിയും ഇങ്ങനെ..!

    ------------
    “തവതലമുടിയില്‍ നിന്നൊരു നാരുപോരും
    തരികെന്നെത്തഴുകട്ടെ പെരുമയും പേരും!!”

    ReplyDelete
  2. ഹോ‍ാ..
    ആദ്യമായ് ആലപിച്ച് കേള്‍ക്കാ ഈ കവിത..
    ഹൃദയം നിറയുന്നു, കവിത കേള്‍ക്കുമ്പോള്‍..! ഇത്രയും മനോഹാരി ആയിരുന്നോ എന്റെ മലയാളം?

    ചങ്ങമ്പുഴയ്ക്കല്ലാതെ വേറാര്‍ക്കെഴുതാന്‍ കഴിയും..!

    ------------
    “തവതലമുടിയില്‍ നിന്നൊരു നാരുപോരും
    തരികെന്നെത്തഴുകട്ടെ പെരുമയും പേരും!!”
    നവകുന്ദസുമസുന്ദര
    കുനുകുന്ദള
    നില്‍പ്പതഹോ ഞാനിതം
    പരിദൃധപരിണത
    --------------------------------
    അക്ഷരത്തെറ്റുകള്‍ എന്ന്‍ സംശയം.
    മലയാളം പാതിവഴിക്ക്ക്ക് വെച്ച് പഠനം നിര്‍ത്തിയതിനാലും അക്കാലത്ത് കവിത അലര്‍ജി ആയതിനാലും ഒട്ടൊക്കെ വാക്കുകള്‍ അവിടിവിടായ് പലയിടത്തും കാണുമ്പോള്‍ സംശയം തോന്നാറില്ലാതില്ല!!

    ReplyDelete
  3. Kavithayude Jeevan...!!!

    Thank you for sharing it.

    ReplyDelete
  4. നെഞ്ചേറ്റുന്നു ..ഈ കവിതയെ...കവിയേയും...

    ReplyDelete
  5. കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
    കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
    കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
    കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി"

    ഈ വരികള്‍ ഒരിക്കലെങ്കിലും ആലപിക്കാത്ത മലയാളികള്‍ ചുരുക്കം.

    മലയാളികള്‍ നെഞ്ചേറ്റിയ കവിതയെ ഒരിക്കല്‍ കൂടി ആസ്വാദകരുടെ മുബിലെത്തിച്ചതിനു ആശംസകള്‍.

    ReplyDelete
    Replies
    1. “ഈ വരികള്‍ ഒരിക്കലെങ്കിലും ആലപിക്കാത്ത മലയാളികള്‍ ചുരുക്കം..”

      വളരെ ശരിയാണ്!!

      Delete
  6. നിത്യവും സ്കൂളില്‍ കേട്ടിരുന്നു, കുടെ പാടിയിട്ടും ഉണ്ട് ,നല്ല പോസ്റ്റ്‌ പങ്കു വച്ചതിനു നന്ദി

    ReplyDelete
  7. ഇനി ഒന്ന് കേള്‍ക്കട്ടെ.

    ReplyDelete
  8. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കവിതയാണ്‌..ഈ അടുത്തിടെ ഓര്‍മ്മയില്‍ നിന്ന് ചുമ്മാ പാടി നോക്കിയപ്പോള്‍ കുറെ വരികള്‍ മറന്നിരിക്കുന്നു...ഇവിടെ അത് വീണ്ടും വായിച്ചപ്പോള്‍ ഒരു ഒരു ഒരു എന്ത പറയുക..ഒരു തരം സുഖം..!!

    ReplyDelete
  9. ഡൌണ്‍ലോഡ് ചെയ്തു. കേട്ടു, ബാല്യം, കൌമാരം ഒക്കെ ഓര്‍മ്മ വന്നു. പാടിപ്പതിഞ്ഞ് മറന്ന ഈരടികള്‍ ഓര്‍പ്പിച്ചുതന്നതിന് നന്ദി

    ReplyDelete
  10. ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
    ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
    ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
    ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി..................

    ReplyDelete
  11. ചങ്ങമ്പുഴയെ കുറിച്ചുള്ള ഈ പോസ്റ്റ് നന്നായി

    ReplyDelete
  12. വളരെ നല്ല പോസ്റ്റ്.

    ReplyDelete
  13. othiri ishttamulla kavitha, post othiri ishttamayi...... pinne blogil puthiya randu postukal PRITHVIRAJINE PRANAYICHA PENKUTTY, EE ADUTHA KALATHU... vayikkane............

    ReplyDelete
  14. നിശാ സുരഭിയില്‍ പരിലസിക്കുന്ന ഈ കാവ്യ സുഗന്ധം ആസ്വദിച്ചു മതിവരുവോളം . ഓര്‍മ്മകളെ പുളകമണിയിച്ചു കൊണ്ട് ആലാപന ഭംഗിയുടെ അകമ്പടിയോടെ ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകി ആനന്ദ നടനമാടിയപ്പോള്‍ അല്‍പ നേരത്തേക്ക് പരിസരം മറന്നു ലയിച്ചിരുന്നു . ഈ സപര്യ തുടരുക . ഭാവുകങ്ങള്‍ .

    ReplyDelete
  15. പങ്കു വച്ചതിനു നന്ദി

    ReplyDelete
  16. ഞാന്‍ പിന്തുടരുന്നു ............

    ReplyDelete
  17. ആനന്ദമാധുരിയില്‍
    ഞാനലിഞ്ഞാടുമ്പോള്‍
    ഗാനം നിര്‍ത്തരുതേ......

    ReplyDelete
  18. കവിത എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടി എത്തുന്ന കവിയാണ്‌ ചങ്ങമ്പുഴ ..

    ഒട്ടേറെ നല്ല കവിതകള്‍ നമുക്ക് നല്‍കിയ കവിക്ക്‌ പ്രണാമം ......

    മനസ്സില്‍ തങ്ങി നില്‍കുന്ന നല്ല കവിതയാണ് ഇത് ...പങ്കു വെച്ചതിനു നന്ദി

    ReplyDelete
  19. ഇത് ഇവിടെ പങ്കു വച്ചതിനു നന്ദി

    ReplyDelete
  20. എപ്പോഴും മലയാളിയുടെ കാതിലും ചുണ്ടിലും മുഴങ്ങുന്ന കനകച്ചിലങ്ക ഇവിടെയും കാണാനായതിൽ സന്തോഷം

    ReplyDelete
  21. മലയാള കവിതയെ ജനകീയമാക്കുന്നതിലൂടെ ആണ് ചങ്ങമ്പുഴ ചരിത്രത്തില്‍ ഇടം തേടുന്നത്. കവിത ആര്‍ക്കും ആസ്വദിക്കാവുന്ന വിധം ലളിതവും മധുരവുമായി; ചങ്ങമ്പുഴ കവിതയില്‍. അത് ആകാശത്തില്‍ നിന്നും ഇറങ്ങി പുല്‍നാമ്പുകളെ ഉമ്മവെച്ചു. രമണന്‍ വായിക്കുവാന്‍ മലയാളം പഠിച്ചവരുണ്ട്. ആധുനിക കവിതയിലേക്ക് മലയാളത്തെ പരിവര്‍ത്തനം ചെയ്ത കരുത്തുറ്റ വിപ്ലവകാരിയാണ് അദ്ദേഹം.
    ഒരു മഹാനായ കവിയെ വിലയിരുത്തുമ്പോള്‍ കൂടുതല്‍ പഠനത്തോടെ ചെയ്‌താല്‍ ഉപകാരം. വിക്കിപീടിയ ആകരുത്, പോസ്റ്റുകള്‍.

    ReplyDelete
    Replies
    1. ശരിയാണ്,
      കവിയെപ്പറ്റി വലുതായൊന്നും അറിയാത്തതെന്റെ അറിവില്ലായ്മയാണ് കേട്ടോ :)

      Delete
  22. ആഹാ ..അറിയാതെ കൂടെപ്പോവുന്നു ..
    നന്ദി നി.സു ..

    ReplyDelete
  23. ഇഷ്ടപ്പെട്ടു ,മനസ്സില്‍ ഏതോ കോണില്‍ ,പൊടിപിടിച്ചു കിടന്ന ഈ സുന്ദരകവിത നമ്മുടെ സ്വന്തം കവിയുടെ സ്വരത്തില്‍ കേള്‍ക്കുവാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷം.ആശംസകള്‍

    ReplyDelete
  24. തികച്ചും അവിചാരിതമായി ബൂലോക സഞ്ചാരത്തിലൂടെ ഇവിടെയെത്തി
    ഒരു കവിത ആസ്വാദകനായ എനിക്കിവിടെയെത്താന്‍ ഇത്രയും നാള്‍
    പിടിച്ചതില്‍ അതിയായി ദുഖിക്കുന്നു.
    ഒപ്പം ഇപ്പോഴെങ്കിലും ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു.
    ഇതിവിടെ share ചെയ്തതില്‍ വളരെ നന്ദി ചങ്ങമ്പുഴയുടെ രമണന്‍ വായിച്ചാസ്വദിച്ചിട്ടുണ്ട്
    പക്ഷെ ഈ കവിത ഇതാദ്യം. ശ്രീ മദുസൂദനന്‍ നായരുടെ കാവ്യാലാപനം, കവിതയെ കുറേക്കൂടി
    മികവുറ്റതാക്കി
    കൂടുതല്‍ പാടാന്‍ അല്ല വായിക്കാനും കേള്‍ക്കാനും വരാം കേട്ടോ
    ബ്ലോഗില്‍ ചേരുന്നു

    ReplyDelete
  25. കവിതാസ്വാദനത്തില്‍ പങ്കു ചേര്‍ന്നവര്‍ക്കെല്ലാം സ്നേഹാശംസകള്‍ ഉണ്ടേ.. :)

    ReplyDelete
  26. “ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം” എന്ന സാനുമാഷ് എഴുതിയ ചങ്ങമ്പുഴയുടെ ജീവചരിത്രം വായിച്ചാൽ യഥാർത്ഥ ചങ്ങമ്പുഴയെ നമുക്ക് മനസ്സിലാവും. വിദ്യാദേവി കനിഞ്ഞനുഗ്രഹിച്ച ജന്മമായിരുന്നു അദ്ദേഹത്തിന്റേത്....അസൂയ തോന്നുന്നു....

    ReplyDelete
  27. മനോഹരം ഈ കവിത ,പണ്ട് കോളേജില്‍ പഠിച്ചിട്ടുണ്ട്,ആലാപനം അതി മനോഹരം .

    ReplyDelete