Wednesday, November 23, 2011

സീതായനം - മധുസൂദനൻ നായർ....

കവിത: സീതായനം  
കവി: ശ്രീ മധുസൂദനൻ‌ നായർ 
ആലാപനം: ശ്രീ  മധുസൂദനൻ‌ നായർ   





ഈണത്തിനും താളത്തിനും കവിതാസ്വാദനത്തിൽ പങ്കുണ്ടെന്ന് തെളിയിച്ച കവി.. 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരയിൽ‌ അരുവിയോട് എന്ന സ്ഥലത്താണ് ശ്രീ. മധുസൂദനൻ‌ നായർ‌ ജനിച്ചത്..അച്ഛൻ കെ. വേലായുധൻ‌പിള്ള വലിയൊരു തോറ്റം‌പാട്ട് ഗായകനായിരുന്നു. ആ താളബോധവും കവി മനസ്സും ചെറുപ്രായത്തിലെ കവിയിൽ‌ വേരോടിയിരുന്നു..തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ‌ നിന്നും മലയാളഭാഷയിൽ ബിരുദാനന്തരബിരുദം നേടി ആദ്യം പത്രപ്രവർത്തകനായും പിന്നെ തുമ്പ സെന്റ് സേവ്യേർസ് കോളേജിൽ അദ്ധ്യാപകനായും ഔദ്യൊഗികവൃത്തി ആരംഭിച്ചു..നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്..1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു..ഭാരതീയം എന്ന കവിതയ്ക്ക്  1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും..2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം..

അദ്ദേഹത്തെക്കുറിച്ച് കൂടുതൽ‌ അറിയേണ്ടവർക്ക് ഇവിടെ സന്ദർശിക്കാം..


രാമായണത്തിലെ സീതയെ തന്റെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണു കവി.. സീതയുടെ ദയനീയാവസ്ഥയെ വളരെ മനോഹരമായി കവി ചിത്രീകരിച്ചിരിക്കുന്നു. രാമായണം കഥയുടെ ഓരോ മുഹുർത്തങ്ങളേയും തന്റേതായ രീതിയിൽ മനോഹരമായി വരച്ചു കാട്ടുന്നുണ്ട് കവി ഇവിടെ. ലളിതമനോഹരമായ കവിതയ്ക്ക് ഒരു ബൃഹത് വിവരണം അനാവശ്യമാണു...നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു സീതയുടെ യാത്ര...സീതായനം..


കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം



സീതായനം 













 
ഇനിയെന്തെന്‍‌ സീതേ വസുധേ, 
ഇമയറ്റു മിഴിപ്പവളെ, 
ഇതൾ കൊഴിയും പൂവായ്
വിണ്ണിൻ, ഇറയത്തു കിടപ്പവളേ... 

ഇനിയെന്തെൻ സീതേ വസുധേ, 
ഇമയറ്റു മിഴിപ്പവളെ, 
ഇതൾ കൊഴിയും പൂവായ് 
വിണ്ണിൻ, ഇറയത്തു കിടപ്പവളേ...

ഇനിയെന്തെൻ സീതേ വസുധേ, 
ഇമയറ്റു മിഴിപ്പവളെ, 
ഇതൾ കൊഴിയും പൂവായ് ,
വിണ്ണിൻ ഇറയത്തു കിടപ്പവളേ... 

ഇടറുന്ന നിലാവിൻ ചന്ദനം 
എരിയുന്നു നിന്നുടെ മുന്നിൽ 
ഇഴപൊട്ടി പിടയും കാറ്റല 
കരയുന്നു, നിന്നുടൽ ചുറ്റി 

ശൂന്യതയുടെ ഹൃദയച്ചിമിഴിൽ 
വിൺ‌ഗംഗാ ബാഷ്പവുമായി 
അന്ത്യോദകം അരുളാനാവാം 
വിങ്ങുന്നു വിശ്വപ്രകൃതി 

ശൂന്യതയുടെ ഹൃദയച്ചിമിഴിൽ 
വിൺ‌ഗംഗാ ബാഷ്പവുമായി 
അന്ത്യോദകമരുളാനാവാം 
വിങ്ങുന്നൂ വിശ്വപ്രകൃതി

ഇര തേടും ദാഹശരത്താൽ 
ഇണ വീണതു കണ്ടൊരു കോകം 
കുരൽ‌പ്പൊട്ടി കരയേ കരളിൽ 
തടപൊട്ടി മുൻപെൻ ശോകം 

ഇണ ദൂരെ എറിഞ്ഞൊരു പെണ്ണിൻ 
വനരോദന ഗംഗയിൽ നിന്നും 
ഒരു രാമായണശിഖിയായി 
ഉറപൊട്ടി പിന്നെൻ ഹൃദയം 

വൽമീകം വളരുവതിപ്പോൾ 
വടുകെട്ടും കരളിൽ മാത്രം 
വാക്കിൻ കുയിൽ പാടുവതുള്ളിൻ 
വടവൃക്ഷപ്പൊത്തിൽ മാത്രം

വൽമീകം വളരുവതിപ്പോൾ 
വടുകെട്ടും കരളിൽ മാത്രം 
വാക്കിൻ കുയിൽ പാടുവതുള്ളിൻ 
വടവൃക്ഷപ്പൊത്തിൽ മാത്രം

മാതാവേ മകളേ നിൻ വ്യഥ 
നാരായം എരിക്കുന്നല്ലോ 
സാവിത്രി സീതേ നിൻ കഥ
നാന്മറയും താങ്ങില്ലല്ലോ 

മാതാവേ മകളേ നിൻ വ്യഥ 
നാരായം എരിക്കുന്നല്ലോ 
സാവിത്രി സീതേ നിൻ കഥ 
നാന്മറയും താങ്ങില്ലല്ലോ 

എവിടെ നിൻ ഇന്ദ്രൻ  
കാർമുഖം എവിടെ 
മുകിൽ ദുന്ദുഭി എവിടെ 
മായൂരച്ചിറകായാടിയ 
മണിവർണ്ണപ്പീലികളെവിടെ 

സീരായും ജതികൾ പാടിയ 
സീതാതനയന്മാരെവിടെ 
സോമാമൃതമൊഴുകിയ സാത്വിക 
സാമസ്വര വേദികളെവിടെ 

ഹലനഖരത്തളിരാൽ മാറിൽ 
ഹർഷശ്രുതി പുത്രരൊഴുക്കെ 
നിർവൃതിയുടെ സുശ്രുതകാവ്യ
പ്പൊരുളരുളിയ പൂവുകളെവിടെ 
ഋതുസംക്രമമെന്നും ചാർത്തിയ 
രമണീയ മുഖശ്രീയെവിടെ  
ഋതുസംക്രമമെന്നും ചാർത്തിയ 
രമണീയ മുഖശ്രീയെവിടെ 

വനനന്ദനമേനി വളർത്തിയ 
തരുയൌവ്വനസൌഭഗമെവിടെ 
വിതയും വിളവേൽക്കും മേളവും 
ഇതൾകൂട്ടിയ കേളികളെവിടേ 

വിടരും മുകുളങ്ങളിലൂറിയ 
വിദ്യാധരവൈഭവമെവിടെ 

വിതയും വിളവേൽക്കും മേളവും 
ഇതൾപൂട്ടിയ കേളികളെവിടേ 
വിടരും മുകുളങ്ങളിലൂറിയ 
വിദ്യാധരവൈഭവമെവിടെ

ഗന്ധവ നീ പൃഥ്വീ നീയാണെൻ 
തനുവും ജീവനും അറിവേൻ 
നിൻ തിരുവടി കൽ‌പ്പിച്ചരുളും 
മൺ‌തരിയാണെന്നുടെ സ്വർഗ്ഗം 
നിൻ തിരുവടി കൽ‌പ്പിച്ചരുളും 
മൺ‌തരിയാണെന്നുടെ സ്വർഗ്ഗം 

നിനവും കർമ്മങ്ങളും അറിവും 
നിഖിലം നിൻ ലാവണ്യങ്ങൾ 
അതിൽ അണ്ഡകടാഹം ഒതുക്കി 
ആത്മാവു പൊരുന്നയിരുന്നു
  
നിനവും കർമ്മങ്ങളും അറിവും 
നിഖിലം നിൻ ലാവണ്യങ്ങൾ 
അതിൽ അണ്ഡകടാഹം ഒതുക്കി 
ആത്മാവു പൊരുന്നയിരുന്നു

ബ്രഹ്മാമൃതഹംസമുണർന്നു 
ബ്രഹ്മാണ്ഡച്ചുരുളു നിവർന്നു 
ബ്രഹ്മാമൃതഹംസമുണർന്നു 
ബ്രഹ്മാണ്ഡച്ചുരുളു നിവർന്നു

എന്നാലും ധാരിണി നിന്നിൽ 
നിന്നല്ലോ ഞാനതറിഞ്ഞു.. 
എന്നാലും ധാരിണി നിന്നിൽ 
നിന്നല്ലോ ഞാനതറിഞ്ഞു..

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ

8 comments:

  1. വരികളുടെ ആവര്‍ത്തനം ആലാപനത്തിനാകുമല്ലേ ?സീതായനം മധുസൂതനന്‍ മാസ്റ്റര്‍ മനോഹരമാക്കി.നന്ദി ,സീതാ...

    ReplyDelete
  2. എന്‍റെ പ്രിയ തത്തേ...
    ഈ സീതായനം എത്ര മനോഹരം...
    നന്ദി പറയാന്‍ വാക്കുകളില്ല.
    പകരം ഇത് നെഞ്ചേറ്റി പറക്കുന്നു.
    ഒരു നിധി പോലെ..കാത്തോളാം....
    ഓര്‍മ നിലനില്‍ക്കുംവരെ..

    ReplyDelete
  3. നന്നായി കേട്ടോ .......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  4. കവിത മുന്‍പ് വായിച്ചിട്ടുണ്ട്.. എന്നാല്‍ ആദ്യമായാണ്‌ ഇങ്ങനെ ചൊല്ലി കേള്‍ക്കുന്നത്..
    നന്ദി കാവ്യാഞ്ജലി...
    ആശംസകള്‍

    ReplyDelete
  5. ഇവിടെ ആദ്യായാണ് എത്തുന്നത്‌...മധുസൂതനന്‍ നായര്‍ സാറിന്‍റെ കവിതകള്‍ ഒരു സമയം കേട്ടിരിക്കുക പതിവായിരുന്നു..എന്നിട്ട് അത് കാണാതെ പഠിച്ചു കോളേജില്‍ പോയി ചൊല്ലി പെണ്‍കുട്ടികളുടെ ഇടയ്ക്കു ആളാകാന്‍ ഒരു എളിയ ശ്രമം ഈ ഉള്ളവനും നടത്തിയിരുന്നു..( മോശമില്ലായിരുന്നു എന്നാണു അന്നത്തെ ജഡ്ജെസ് കമന്റ്‌ പറഞ്ഞത്)..ഈ കവിത കേട്ടിട്ടില്ല..കേള്‍ക്കാന്‍ സാധിച്ചതില്‍ നന്ദി അറിയിക്കുന്നു നാട്ടുകാരീ..
    സ്നേഹത്തോടെ മനു..

    ReplyDelete
  6. നന്ദി, കാവ്യാഞ്ജലി.

    ReplyDelete