പാബ്ലോ നെരൂദയുടെ Every Day You Play എന്ന കവിതയുടെ പരിഭാഷ
വിവര്ത്തകന് : സച്ചിദാനന്ദന് പുഴങ്കര
ആലാപനം : സുരേഷ്ഗോപി
പ്രണയവർണ്ണങ്ങൾ തീർത്തൊരു സ്വപ്നം പോലെ കവിയുടെ മനസ്സ് നിറച്ചൊരു കവിതയെന്നു ഇതിനെ വിശേഷിപ്പിക്കാം...
ഇത് ഡൌൺലോഡാൻ
ഇവിടെ ക്ലിക്കാം
ഒരു കുലപ്പൂ പോലെ / Every Day You Play
ഒരു കുലപ്പൂ പോലെ കൈയില്‍
മുറുകുന്ന ധവളശിരസ്സ്, അല്ല
ഏറെ നനുത്തതായ് അനുദിനം വന്നെത്തി.
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു
നീയെന്നപൂര്‍വ സന്ദര്‍ശകേ
അപരസാമ്യങ്ങളിങ്ങില്ല,
നിനക്കൊന്നുമിതുകൊണ്ട്
നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന് തെക്കുദിക്കിലായ്
ആ ധൂമലിപികളില്‍ നിന്റെ
പേരെഴുതി വയ്ക്കുന്നതായ്
സ്മരണകള്‍ നിറച്ചോട്ടെ...
സ്മരണകള്‍ നിറച്ചോട്ടെ
നിലനില്‍പ്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്
ഞാന്‍,വിളറുന്ന വചനം
കിരീടമായണിയിച്ചിടാമിനി
കതകുകള്‍ തുറക്കാത്തൊരെന്റെ
ജനാലയില്‍ നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍
നിറയുന്ന വല പോലെ ഗഗനം പിടയ്ക്കുന്നു
സകലവാതങ്ങളും ഗതിവിഗതികള്‍
പൂണ്ടുമാഞ്ഞോഴിഞ്ഞീടുന്നു...
ഉരിയുകയായ് ഉടയാടകളീ മഴ....
ഉരിയുകയായ് ഉടയാടകളീ മഴ....
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്റെ മേല്‍ ..
തഴുകട്ടെ നിന്നെ...
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ്
പ്രണയിച്ചു വെയിലില്‍ തപം ചെയ്തെടുത്ത
നിന്നുടലിന് ചിപ്പിയെ
ഇപ്പോഴിവള്‍ ഇതാ
സകലലോകങ്ങളും നിന്റെയാകും വരെ..
മലമുടിയില്‍ നിന്ന് നീല ശംഖുപുഷ്പങ്ങള്‍
പല കുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ്...
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ..
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അത് വേണമിന്നു നീയൊത്തെനിക്കോമലേ...
PLS VISIT MY BLOG AND SUPPOR A SERIOUS ISSUE.............
ReplyDeleteഏറെ ആസ്വദിച്ചു...പണ്ടേ സ്വന്തം ശൈലിയില്‍ പാടി പതിഞ്ഞു പോയതാണ് നെരുദയുടെ ചില കവിതകള്‍...തന്മൂലം ഈ ആലാപനം ഒരു പുതുമയായി.നെരുദയുടെ കവിതകളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട മൂന്നു കവിതകളില്‍ ഒന്നാണ് ഇത്.നന്ദി.ഓര്‍മ്മകളെ ഉണര്‍ത്തിയതിന്.പാല് ഉറക്കാത്ത നെല്ചെടികളെ തലോടി പുഞ്ച പാടത്തിലൂടെ തെന്നി തെറിച്ചു നടന്ന ആ കൌമാരം തെല്ലകലെ നിന്ന് കൊതിപ്പിക്കുന്ന പോലെ.....
ReplyDeleteആദ്യമായിട്ടാണ് നെരുദയുടെ കവിത വായിക്കുന്നത്.നല്ല ആസ്വാദന ശൈലിയുള്ള കവിത.....അഭിനന്ദനങ്ങള്‍.
ReplyDeleteആദ്യമായിട്ടാണ് നെരുദയുടെ കവിതവായിക്കുന്നത്..നല്ല ആസ്വാദന ശൈലിയുള്ള കവിത...ഇങ്ങനെയൊരവസരം ഒരുക്കി തന്നതിനു അഭിനന്ദനങ്ങള്‍...
ReplyDeleteകാവ്യാഞ്ജലിയുടെ ആസ്വാദകര്‍ക്ക് നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു... വീണ്ടും വരുമല്ലോ...
ReplyDeleteസ്നേഹപൂര്‍വ്വം
സന്ദീപ്
This comment has been removed by the author.
ReplyDeleteനെരൂദയുടെ കൂടുതൽ കവിതകൾ നൽകാമോ
ReplyDelete