Sunday, April 15, 2012

അശ്വമേധം - വയലാർ‌...

കവിത         : അശ്വമേധം
കവി            : ശ്രീ. വയലാർ‌ രാമവര്‍മ്മ
ആലാപനം  : ശ്രീ.  മധുസൂദനന്‍ നായര്‍ ഇത് ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം

ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്. പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. അവാർഡും
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു
വയലാറിന്റെ സൃഷ്ടികൾ
 ചിന്തകളുടെ അശ്വമേധത്തെയാണു കവി ഇവിടെ ഈ കവിതയിൽ പ്രതിപാദിക്കുന്നത്...


വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം 
അശ്വമേധം  

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! (2)

വിശ്വസംസ്കാരവേദിയിൽ പുത്തനാ -
മശ്വമേധം നടത്തുകയാണു ഞാൻ!  (2)

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?  (2) 

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! 

കോടി കോടി ശതാബ്ദങ്ങൾ മുമ്പൊരു 
കാടിനുള്ളിൽ വച്ചെന്റെ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ; ക്കാട്ടുപുൽ-
ത്തണ്ടു നൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക- 
ളേറ്റു പാടിപ്പഠിച്ച മുത്തശ്ശിമാർ;  (2)
ഇന്നലത്തെ ചരിത്രം മയങ്ങുന്ന 
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെഭരണകൂടങ്ങളും!  (2)

കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,  (2)
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!  (2)

എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,  (2)
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാനെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!  (2)
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!  (2)

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ  

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! (2) 
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! 

18 comments:

 1. കേള്‍ക്കാന്‍ വളരെ ആഗ്രഹിച്ചിട്ടുള്ള കവിത. പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. താങ്ക്സ്

  ReplyDelete
 2. ആരൊരാളെൻ കുതിരയെ കെട്ടുവാൻ
  ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
  ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
  മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! (2)

  എന്റെ പ്രിയപ്പെട്ട കവിയുടെ പ്രിയപ്പെട്ട കവിത നന്ദി

  ReplyDelete
 3. വിലയേറിയ ഈ പരിചയപ്പെടുതലിനു നന്ദി ...കവിത മാത്രമേ മുന്‍പ് കേട്ടിരുന്നുള്ളൂ .... ഇപ്പൊ മറ്റു പല വിവരങ്ങളും പറഞ്ഞു തന്നിരിക്കുന്നു ...... ആശംസകള്‍ ഇനിയും വരാം.....

  ReplyDelete
 4. ഈ കവിത പരിചയപ്പെടുത്തിയ താങ്കളോട്‌ നന്ദിയുണ്ട്‌.

  ReplyDelete
 5. ആദ്യമായാണ് ഇവിടെ വരുന്നത്. ഇത്ര നാള്‍ വരാന്‍ കഴിഞ്ഞില്ലലോ എന്നോര്ത്തുപോയി. എല്ലാം കവിതകളും വായിച്ചിട്ട് വരാം.

  ReplyDelete
 6. school kalolsavathinte padhyam chollal malsara vedikalil ettavum kooduthal muzhangi ketta kavitha aanith... ormakalilekk oru thirichu pokkinu vazhiyorunni... nanni.. :-)

  Krishnapriya

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. നീ...........വരുമെന്ന നാളയുടെ ഓര്‍മ്മക്കായി-
   കാത്തുവെയ്ക്കുന്നു ഞാനെന്‍ മൌനവും..........

   Delete
 7. ആശംസകള്‍ @
  PRAVAAHINY

  ReplyDelete
 8. കവിതകള്‍....
  മനോഹരമായ കവിതകള്‍!!!!

  അഭിനന്ദനങ്ങള്‍!!!.

  ReplyDelete
 9. അസിന്‍ ഭായ്.. സുന്ദരം തന്നെ ഇവിടവും... ഏറെ ആഗ്രഹിച്ച ഒരിടം കണ്ടെത്തിയിരിക്കുന്നു.... ഇങ്ങോട്ടേക്ക് വരാന്‍ കഴിഞ്ഞ നല്ല നിമിഷങ്ങള്‍ക്ക് നന്ദി പറയട്ടെ...
  കവികളെയും അവരുടെ കവിതകളെയും പരിചയപ്പെടുത്തുന്ന ഈ ബ്ലോഗിനും അസിനും ആശംസകള്‍...

  ReplyDelete
 10. പ്രിയപ്പെട്ട അസിന്‍,

  സുപ്രഭാതം !

  കവിതകളെയും കവികളെയും പരിചയപ്പെടുത്തുക മാത്രമല്ല, ആ വരികള്‍ മനോഹരമായ ആലാപനത്തിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ അവിസ്മരണീയമായ ഓര്‍മ്മകള്‍ ആക്കുകയും ചെയ്യുന്ന അസിന്‍, ഹാര്ദമായ അഭിനന്ദനങ്ങള്‍ !

  ഈ പുണ്യകര്‍മം തുടരു...............

  എന്റെ അമ്മക്ക് കവിതകള്‍ ഏറെ പ്രിയംകരം..........അമ്മ എഴുതുകയും ചെയ്യും. അഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  മാമ്പഴം പോലെയുള്ള ജനപ്രിയപരിപാടികള്‍ കവിതയെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു.

  ഇനി സ്വന്തമായി കവിത എഴുതു.............!

  ആശംസകള്‍.............!


  സസ്നേഹം,

  അനു


  ReplyDelete
 11. You can read the strong determined unshakable mind of a poet thru this.
  With warm regards.. santhosh nair

  ReplyDelete
 12. കാവ്യാഞ്ജലി ബ്ലോഗിലെ കവിതകള്‍ ഇന്നലെയാണ് കാണുന്നത്. പല കവിതകളും മനഃപാഠമാക്കിയിട്ടുള്ളവയും കുട്ടിക്കാലത്ത് പല വേദികളില്‍ പാടിയിട്ടുള്ളവയുമാണ്. അതുകൊണ്ട് വീണ്ടും കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഇത്തരത്തില്‍ കവിതകള്‍ കിട്ടുന്നൊരിടം ബൂലോകത്ത് ഉള്ളത് എന്തുകൊണ്ടും അനുഗ്രഹം തന്നെ. കവിതകള്‍ തപ്പി വായനശാലകളിലും ബുക്ക്‌സ്റ്റോളുകളിലും വീട്ടിലെ പുസ്തകങ്ങള്‍ നിറഞ്ഞ അലമാരയ്ക്കു മുന്നിലും എത്രയോ സമയം കളഞ്ഞിട്ടുണ്ട്! ഈ കവിതകള്‍ കണ്ടപ്പോള്‍ മറ്റു ചില കവിതകളും ഓര്‍മ വന്നു. ചങ്ങമ്പുഴയുടെയും വൈലോപ്പിള്ളിയുടെയും കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയുമൊക്കെ ചില കവിതകള്‍ ടൈപ്പ് ചെയ്ത് കാവ്യാഞ്ജലിയില്‍ ഇടാന്‍ എനിക്കു താത്പര്യമുണ്ട്. അതിന് അനുവദിച്ചാല്‍ സന്തോഷം. മറ്റൊന്നുകൊണ്ടുമല്ല, എന്റെ കൈയിലുള്ള കവിതകള്‍ കുറിച്ച ഡയറിയും പല പുസ്തകങ്ങളും പഴകിത്തുടങ്ങി. കാവ്യാഞ്ജലിയിലാണെങ്കില്‍ അവ എനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമല്ലോ...

  ReplyDelete
  Replies
  1. തീർച്ചയായും ബെൻ‌ജി..സന്തോഷം..കുറേക്കാലമായി ഈ ബ്ലോഗ് ഉറങ്ങിക്കിടക്കുന്നു..താങ്കളുടേതായ സംഭാവനകൾ നൽകുമെങ്കിൽ സന്തോഷം ബ്ലോഗ്ഗ് ഐ ഡി തന്നോളൂ ഇതിൽ ചേർക്കാം...

   Delete