Monday, September 5, 2011

നിശാഗന്ധി നീയെത്ര ധന്യ - ഒ എൻ വി

കവിത : നിശാഗന്ധി നീയെത്ര ധന്യ
രചന : ഒ എന്‍ വി
ആലാപനം : ഒ എന്‍ വി

ഡൗണ്‍ലോഡ് ലിങ്ക് “ഇവിടെ”‍
ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലുകുറുപ്പിനെ പലരും അറിയില്ലെങ്കിലും “ഒ എന്‍ വി” എന്ന മൂന്നക്ഷരത്തിലെ പ്രതിഭാധനനായ കവിയെ അറിയാത്ത മലയാളികള്‍ ചുരുക്കം. അദ്ദേഹത്തിന്റെ കവിതയാകട്ടെ “കാവ്യാഞ്ജലി”യില്‍ ഇപ്രാവശ്യം.

ഭാവഗായകനെന്നറിയപ്പെടുന്ന അദ്ദേഹത്തിന് സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്, കൂടാതെ 2011- ൽ, ഇന്ത്യാ ഗവൺമെന്റ്, പത്മവിഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു. പൊരുതുന്ന സൗന്ദര്യം. സമരത്തിൻറെ സന്തതികൾ, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിൻറെ കവിതകൾ, ഞാൻ അഗ്നി, ഭൂമിക്ക് ഒരു ചരമഗീതം, ഉപ്പ്, ഭൈരവന്റെ തുടി, തുടങ്ങിയവ പ്രധാന കവിതകളാണ്. ചലചിത്ര-നാടക-ലളിതഗാനങ്ങളാല്‍ ആസ്വാദകഹൃദയങ്ങളില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയിട്ടുമുണ്ട്.

നീയെത്രെ ധന്യ എന്ന കവിത ഗാനശകലമായ് അതേ പേരുള്ള സിനിമയില്‍ ദേവരാജന്‍ മാസ്റ്ററിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയിട്ടുണ്ട്. "നീയെത്രെ ധന്യ" എന്ന സിനിമാ കൂട്ടായ്മ ആ ത്രിമൂര്‍ത്തികള്‍ തമ്മിലുള്ള പിണക്കം തീരലിന്റെയും കഥ ഓര്‍മ്മിപ്പിക്കുന്നുണ്ട്. (വ്യക്തമായ് ഓര്‍മ്മയില്ലാത്തതിനാല്‍ പ്രതിപാദിക്കുന്നില്ല.)

  

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,

നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പു് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..

മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്ല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..

ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു,
വിടര്‍‌ന്നൊന്നു വീര്‍‌പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേഗാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..

നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാഹംസഗാനം നിലച്ചു..

നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..

ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദുഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.

നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..
-------------------------------------------------
*ചിത്രത്തിന് 'കുമാരേട്ട'നോട് കടപ്പാട്.

** *** **

30 comments:

 1. കൊള്ളാം നല്ല ഉദ്യമം.. ഇനിയും നല്ല കവിതകളും ഗാനങ്ങളും പോസ്റ്റു..എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 2. എത്രയോ പ്രണയ ഗീതങ്ങള്‍ക്ക് പിറവി കൊടുത്ത തൂലികയില്‍ നിന്നും അടര്‍ന്നു വീണ അക്ഷര മുത്തുകള്‍...ഹാ എത്ര ശ്രവണ സുന്ദരം...അറിയാതെ മനസ് പറഞ്ഞു പോകുന്നു "നിശാഗന്ധി നീയെത്ര ധന്യ.."
  നല്ല ഉദ്യമം നിശാസുരഭി....ആശംസകള്‍..

  ReplyDelete
 3. ആമുഖം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

  ReplyDelete
 4. നിശാഗന്ധി നീയെത്ര ധന്യ..

  ReplyDelete
 5. നന്നായിട്ടുണ്ട്.... കവിതകള്‍ ഒരു നല്ല കാലം മനസിലേക്ക് കൊണ്ട് വരുന്നു....ഇനിയും പ്രതീക്ഷിക്കുന്നു......

  ReplyDelete
 6. ഞാന്‍ കോളേജു വിദ്യാര്‍ഥി ആയിരിക്കെ പ്രിയകവി ഈ കവിത ചൊല്ലുന്നത് നേരിട്ട് കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട് ,വേളി യൂത്ത്‌ ഹോസ്റ്റലില്‍ നടന്ന ഒരു സാഹിത്യക്യാമ്പില്‍ വച്ച് ,,:)
  പഴയ ഓര്‍മ്മകളിലൂടെ ഒരിക്കല്‍ കൂടി കവിത കേട്ട് നടന്നു .നന്ദി ,,:)

  ReplyDelete
 7. ezhuthikitunnu ennathanu enikku etavum santhoshakaramayi thonnunnathu. nandi.

  ReplyDelete
 8. ഇനിയും നല്ല നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.
  ഓണാശംസകൾ

  ReplyDelete
 9. നിശാഗന്ധി നീയെത്ര ധന്യ, ,,,,,,,,,,ഓണാശംസകൾ

  ReplyDelete
 10. ഈ കവിത ഒത്തിരി
  ശ്രെധിക്കപ്പെട്ടത്‌ തന്നേ..
  ഇത് സിനിമയില്‍ ചിത്രീകരിച്ചപ്പോ
  ഇതിന്റെ പ്രസിദ്ധി വീണ്ടും കൂടി..
  ഇത് ഇന്ന് കേള്ക്കുമ്പ ഇതിനു വീണ്ടും..
  നമ്മളില്‍ ഈ കവിതയോടുള്ള
  താല്പര്യം കൂട്ടി തരുന്നു..!
  ഓ എന്‍ വി കവിതകള്‍ക്ക് ഉള്ള..
  രചനകള്‍ക്കുള്ള ഒരു പ്രത്യേകത..
  ശുഭ സായാഹ്നം നേരുന്നു...!
  വീണ്ടും നല്ല കവിതകള്‍
  പ്രസിധീകരിക്കുമെല്ലോ അല്ലേ..!
  ആശംസകള്‍..!.
  ബിനു.

  ReplyDelete
 11. നിശാസുരഭി

  നീയെത്ര ധന്യ..

  ആശംസകള്‍..!.

  ReplyDelete
 12. നല്ല പോസ്റ്റ്.. ഇനിയും മികച്ച പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. ഒരുപാട് നല്ല കവിതകളും പാട്ടുകളും കവികളും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ കടന്നുപോയിട്ടുണ്ട്.. അത്തരം നല്ല രചനകളെ കൂടി പ്രതീക്ഷിക്കാമല്ലോ.. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും പിന്തുണയും ഇത്തരമൊരു നല്ല ഉദ്യമത്തിന്‍...

  ReplyDelete
 13. നല്ല ഉദ്യമം, എല്ലാ ആശംസകളും ...

  ReplyDelete
 14. നന്നായി നിശാസുരഭി. കാൽ‌പ്പനികതയുടെ ഒരു കൊടുമുടി തന്നെ ഈ കവിത.

  ReplyDelete
 15. നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
  നിശാഗന്ധി നീയെത്ര ധന്യ,.

  ReplyDelete
 16. വീണ്ടും കേള്‍ക്കാന്‍ ആഗ്രഹം തോന്നുന്നതില്‍ ഒന്ന്...
  ഓണ ആശംസകള്‍....

  ReplyDelete
 17. ഒറ്റപ്ലാക്കല്‍ നീലകണ്ഠ വേലു കുറുപ്പ് എന്നല്ലേ?

  ReplyDelete
 18. Vishnu ...ഒറ്റപ്ലാക്കൽ നമ്പ്യാടിക്കൽ അദ്ദേഹത്തിന്റെ വീട്ടുപേരാണ്..വേലുക്കുറുപ്പ് എന്നു തന്നെയാണ് വിക്കിപീഡിയയിലും അദ്ദേഹത്തിന്റെ ഒഫിഷ്യൽ‌ വെബ്സൈറ്റിലും കിടക്കുന്നത്. ആ ലിങ്കുകൾ താഴെ കൊടുക്കുന്നു..
  http://jnanpithonv.in/index.php?option=com_content&view=article&id=99&Itemid=40

  http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B5%BB.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D

  ReplyDelete
 19. ആദ്യമായി ഓണാശംസകള്‍!!

  നിശാഗന്ധി നീയെത്ര ധന്യ!!!
  എഴുത്തു തുടരട്ടേ...

  ReplyDelete
 20. "നിശാഗന്ധി നീയെത്ര ധന്യ..
  നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
  നിശാവാതമോടിക്കിതച്ചെത്തി നിന്‍
  പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
  കരം കൂപ്പിയേഗാഗ്രമായ്,
  ശാന്തനിശ്ശബ്ദമായ്,
  ധീരമേതോരു നിര്‍വ്വാണമന്ത്രം ജപിച്ചു..
  നിലാവസ്തമിച്ചു,
  മിഴിച്ചെപ്പടച്ചു,
  സനിശ്വാസമാഹംസഗാനം നിലച്ചു..
  നിശാഗന്ധി നീയെത്ര ധന്യ, "

  ONVയുടെ നിശാഗന്ധിയെ കുറിച്ച് പണ്ട് മുതല്‍ കേട്ടിട്ടുണ്ട് എങ്കിലും കഴിഞ്ഞ ആഴ്ചയില്‍ ഏതോ ദിവസം രാത്രിയില്‍ ഒരു പാട്ടുക്കൂട്ടുകാരി ഷെയര്‍ ചെയ്ത യൂട്യൂബ് ലിങ്ക് വഴി ദാസേട്ടന്‍ പാടിയ മേലെ കൊടുത്ത വരികള്‍ കേള്‍ക്കുന്നത്.. ഒരു മന്ത്രോച്ചാരണത്തിന്റെ സൗമ്യതയില്‍ ഈ വരികള്‍ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.. പിന്നീടിതിന്റെ MP3 തേടിപിടിച്ചു ഡൌണ്‍ലോഡ് ചെയ്തു മൊബൈലില്‍ എത്ര ആവര്‍ത്തി കേട്ടിരിക്കുന്നു എന്ന് പറയാന്‍ ആവില്ല.. ആ കവിതയെ പൂര്‍ണ്ണ രൂപത്തില്‍ ആസ്വദിക്കാന്‍ അവസരമുണ്ടാക്കിയ നിശാസുരഭിയ്ക്ക് നന്ദി പറയട്ടെ.. എങ്കിലും ദാസേട്ടന്‍ പാടിയ അത്ര വന്നില്ല നമ്മുടെ കവി പാടിയത്.. ഹ ഹ ഹ...

  ReplyDelete
 21. കാവ്യാഞ്ജലി സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 22. നിശാസുരഭിയുടെ ഉദ്യമത്തിനു അനുമോദനങ്ങൾ..അതിനെ പ്രോത്സാഹിപ്പിച്ച മാന്യ വായനക്കർക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു

  ReplyDelete
 23. നിശാഗന്ധി നീയെത്ര ധന്യ..thanks നിശാസുരഭി

  ReplyDelete
 24. നിശാഗന്ധി നീയെത്ര ധന്യ ..!!

  ReplyDelete