Wednesday, February 15, 2012

ഇരുളിന്‍ മഹാനിദ്രയില്‍ - മധുസൂദനന്‍ നായര്‍...

കവിത :  ഇരുളിന്‍ മഹാ നിദ്രയില്‍
കവി :  ശ്രീ. മധുസൂദനന്‍ നായര്‍
ആലാപനം :  ശ്രീ. മധുസൂദനന്‍ നായര്‍ (ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയത് )

ഇത് ഡൌണ്‍ ലോഡാന്‍ ഇവിടെ ക്ലിക്കാം

ഈണത്തിനും താളത്തിനും കവിതാസ്വാദനത്തിൽ പങ്കുണ്ടെന്ന് തെളിയിച്ച കവി.. 
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കരയിൽ‌ അരുവിയോട് എന്ന സ്ഥലത്താണ് ശ്രീ. മധുസൂദനൻ‌ നായർ‌ ജനിച്ചത്..അച്ഛൻ കെ. വേലായുധൻ‌പിള്ള വലിയൊരു തോറ്റം‌പാട്ട് ഗായകനായിരുന്നു. ആ താളബോധവും കവി മനസ്സും ചെറുപ്രായത്തിലെ കവിയിൽ‌ വേരോടിയിരുന്നു..തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ‌ നിന്നും മലയാളഭാഷയിൽ ബിരുദാനന്തരബിരുദം നേടി ആദ്യം പത്രപ്രവർത്തകനായും പിന്നെ തുമ്പ സെന്റ് സേവ്യേർസ് കോളേജിൽ അദ്ധ്യാപകനായും ഔദ്യൊഗികവൃത്തി ആരംഭിച്ചു..നാറാണത്ത് ഭ്രാന്തൻ‌, ഭാരതീയം, അഗസ്ത്യഹൃദയം, ഗാന്ധി, അമ്മയുടെ എഴുത്തുകൾ‌, നടരാജ സ്മൃതി, പുണ്യപുരാണം രാമകഥ, സീതായനം, വാക്ക്, അകത്താര് പുറത്താര്, ഗംഗ, സാക്ഷി, സന്താനഗോപാലം, പുരുഷമേധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്..1986-ലെ കുഞ്ഞുപിള്ള പുരസ്കാരവും, 1993-ലെ കേരള സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ നാറാണത്തു ഭ്രാന്തൻ എന്ന കൃതിക്ക് ലഭിച്ചു..ഭാരതീയം എന്ന കവിതയ്ക്ക്  1991-ലെ കെ. ബാലകൃഷ്ണൻ പുരസ്കാരവും..2011-ലെ അരങ്ങ് അബുദാബി ലിറ്റററി അവാർഡും അദ്ദേഹത്തിനു സ്വന്തം..

ഇരുളിന്‍ മഹാ നിദ്രയില്‍ ...

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നൂ. (2)
എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ- 
ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ.

ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും 
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ. 
ജീവനൊഴുകുമ്പൊഴൊരു തുള്ളി 
ഒഴിയാതെ നീ തന്നെ 
നിറയുന്ന പുഴയെങ്ങു വേറെ.
കനവിന്റെയിതളായ് നിന്നെ പടര്‍ത്തി നീ 
വിരിയിച്ചൊരാകാശമെങ്ങു വേറെ.

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും 
നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (2)
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും 
കാലമിടറുമ്പോഴും,
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ 
ഹൃദയം കൊരുത്തിരിക്കുന്നു.
നിന്നിലഭയം തിരഞ്ഞു പോകുന്നു.

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ 
ഹൃദയത്തില്‍ നിന്നെനിക്കേതു 
സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു 
പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)

നിന്നിലടിയുന്നതേ നിത്യ സത്യം....

5 comments:

 1. നല്ലൊരു കവിത, ആ സിനിമയ്ക്ക് അനുയോജ്യമെത്രയെന്ന് സിനിമയും കവിതയും അറിഞ്ഞവര്‍ക്ക് മനസ്സികാകും..

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. Sherikkum ee kavithayil oru aathmavu undu. Aathmeeyathayum athmavu oru pole chalichu cherkkappetta kavitha! Madhusudhanan Mash oru Genius anu!

  ReplyDelete
 4. ഈ കവിത യുടെ രചയിതാവ് ഒ എന്‍ വി ആണ് എന്നാണു എന്റെ അറിവ്. ആലപിചിരിക്കുന്നതാണ് മധുസൂദനന്‍ നായര്‍

  ReplyDelete
  Replies
  1. ഈ കവിത രചിച്ചതും ആലപിച്ചതും പ്രൊഫ. വി. മധുസൂദനന്‍ നായര്‍ തന്നെയാണ്. എന്നാല്‍ 'ദൈവത്തിന്റെ വികൃതികള്‍' എന്ന ചിത്രത്തിലെ മറ്റുപാട്ടുകള്‍ ഒ എന്‍ വി കുറുപ്പ് സാറിന്റേതാണ്. മുമ്പ് ഇതേ സംശയം ഉന്നയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒ.എന്‍.വി കുറുപ്പ് സാറിനോടു തന്നെ അന്വേഷിച്ച് ബന്ധപ്പെട്ട വ്യക്തികള്‍ സംശയനിവൃത്തി വരുത്തിയിട്ടുണ്ട്. കണ്‍മഷിയുടെ സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി.

   Delete