Wednesday, January 4, 2012

ആനന്ദധാര - ബാലചന്ദ്രന്‍ ചുള്ളിക്കാട്....

കവിത        : ആനന്ദധാര
കവി           : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം : ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്




1957 ജൂലൈ 30നു പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇപ്പോള്‍ എറണാകുളം സബ് ട്രഷറി ഓഫീസ്സില്‍ ജോലി ചെയ്യുന്നു. പതിനെട്ട് കവിതകള്‍ (1980), അമാവാസി (1982), ഗസല്‍ (1987), മാനസാന്തരം (1994), ഡ്രാക്കുള (1988) എന്നിവയാണ്  കവിതാസമാഹാരങ്ങള്‍ . ഇതേ കൂടാതെ ഗദ്യരൂപത്തിലുള്ള  സ്മൃതിസംഗ്രഹം, ചിദംബസ്മരണ എന്ന പേരില്‍ 1998ല്‍ പുറത്തിറങ്ങിയിട്ടുണ്ട്. സഹധര്‍മിണിയായ വിജയലക്ഷമി മലയാളത്തില്‍ അറിയപ്പെടുന്നൊരു കവിയിത്രിയാണ്. കാല്പനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഭാവതീവ്രമായ ആധുനികതയെ ചുള്ളികാട് കവിതകളില്‍ കാണാവുന്നുണ്ട്. വാക്കുകളുടെ ചടുലതകള്‍ കൊണ്ടും അര്‍ത്ഥദീപ്തി കൊണ്ടും വായനക്കാരന്റെ ഹൃദയമളക്കുന്നു ചുള്ളികാട് തന്റെ കവിതയിലൂടെ.


തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ നൊമ്പരം  ഹൃദയസ്പർശിയായ വാക്കുകളിലൂടെ അനുവാചകഹൃദയങ്ങളിൽ എത്തിക്കുകയാണു കവി ഈ കൊച്ചു കവിതയിൽ..

ഈ കവിത ഡൌൺ‌ലോഡാൻ ഇവിടെ ക്ലിക്കാം...

ആനന്ദധാര

ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-
ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍
ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍
ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍

അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാമോര്‍മ്മകള്‍ക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരല്‍ക്കാല-
സന്ധ്യയാണിന്നുമെനിക്കു നീയോമനേ.

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖമെന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ,
നിന്നസാന്നിദ്ധ്യം പകരുന്ന വേദന..

6 comments:

  1. ഒരിക്കല്‍ കവി യുടെ അടുത്ത് ഒരു ചെറുപ്പക്കാരന്‍ വന്നു ഇന്ന് എന്ന്റെ കാമുകിയുടെ
    വിവാഹമാണ് ഒരു കവിത എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ എഴുതി കൊടുത്തതാണീ
    പ്രണയ നൈരാശ്യം മുറ്റിയ വരികള്‍ ( ഇത് ആരോ പറഞ്ഞതാണ് കവിതയുടെ പശ്ചാത്തലവുമായി ഇതിനു ബന്ധമുണ്ടോ എന്നനിക്കറിയില്ല )
    പ്രണയത്തിന്റെ ചൂടും ചൂരും, പ്രണയ നൈരാശ്യത്തിന്റെ വേദനയും ഈ വരികളില്‍ ഉണ്ട് തീര്‍ച്ച.

    ReplyDelete
  2. പ്രിയ റഷീദ്‌ ,ചുള്ളിക്കാടിനെ അറിയാന്‍ അദ്ദേഹത്തിന്റെ'ചിദംബരസ്മരണകള്‍ 'വായിച്ചാല്‍ മതി.അന്നത്തെ ചുള്ളിക്കാടിനെ അതില്‍ നന്നായി വരച്ചിട്ടിട്ടുണ്ട്.അതു വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഷാ സൗകുമാര്യം ,അനന്യ ശൈലി എത്ര സുഭഗമെന്ന് മനസ്സിലാകും.
    സീതേ ..ക്ഷമിക്കണേ.സാന്ദര്‍ഭികമായി കുറിച്ചിട്ടതാണ്.ആ പുസ്തകം ഒന്ന് പരിചയപ്പെടുത്തണമെന്ന സദു ദ്ദേശ്യത്തില്‍ .
    ഇവിടെയും അദ്ദേഹത്തിന്റെ കവിത സമ്മാനിച്ചതില്‍ നന്ദി ട്ടോ ...

    ReplyDelete
  3. പ്രണയം പൈങ്കിളിയാകുന്നു, ഈ കവിതയും, വളരെയിഷ്ടപ്പെട്ട വരികൾ

    ReplyDelete
  4. എനിക്ക് ഏറ്റവും ഇഷ്ടമായ കവിത

    ReplyDelete
  5. പ്രണയിച്ചു നോവാന്‍ കൊതിക്കുന്നു വെറുതെ ...
    പ്രണയമിത്ര - ഏറെ ചതിച്ചിട്ടും .

    ReplyDelete
  6. Enter your comment...നല്ലൊരു കൊച്ചു കവിത

    ReplyDelete