Friday, November 4, 2011

കല്യാണസൌഗന്ധികം - വയലാർ....

കവിത         :  കല്യാണസൌഗന്ധികം
കവി             : ശ്രീ  വയലാർ
ആലാപനം :   ശ്രീ മധുസൂദനന്‍ നായര്‍






ഒരു മലയാള കവിയും ചലച്ചിത്ര ഗാനരചയിതാവുമാണ്‌ വയലാർ രാമവർമ്മ. വയലാർ എന്ന ചുരുക്കപ്പേരിലാണു കൂടുതലായും അറിയപ്പെടുന്നത്‌. ആലപ്പുഴ ജില്ലയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച്ചു മാസം 25നു ജനിച്ചു. ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ്‌സർഗസംഗീതം, മുളങ്കാട്‌, പാദമുദ്ര തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാപിന്നണിഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത 2000-ൽ അധികം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ കേരള സാഹിത്യ അക്കാദമി1974-ൽ രാഷ്ട്രപതിയുടെ സുവർണ്ണ‌പ്പതക്കവും നേടി. 1975 ഒക്ടോബർ 27-നു‍ വയലാർ അന്തരിച്ചു. പ്രശസ്തമായ വയലാർ അവാർഡ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്. പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച്‌, പാവപ്പെട്ടവരുടെ പാട്ടുകാരൻ ആയി അറിയപ്പെട്ടു. അവാർഡും
രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14 ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു

വയലാറിന്റെ സൃഷ്ടികൾ

വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം
ചേർത്തലയിലുള്ള വയലാർ രാമവർമ്മ സ്മൃതി മണ്ഡപം
  • കവിതകൾ:
    • പാദമുദ്രകൾ(1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല(1955)
    • മുളങ്കാട്‌(1955)
    • ഒരു യൂദാസ്‌ ജനിക്കുന്നു(1955)
    • എന്റെ മാറ്റൊലിക്കവിതകൾ(1957)
    • സർഗസംഗീതം(1961)
    • "രാവണപുത്രി"
    • "അശ്വമേധം"
    • "സത്യത്തിനെത്ര വയ്യസ്സായി"
    • താടക
  • ഖണ്ഡ കാവ്യം:
    • ആയിഷ
  • തിരഞ്ഞെടുത്ത ഗാനങ്ങൾ:
    • ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
  • കഥകൾ:
    • രക്തം കലർന്ന മണ്ണ്
    • വെട്ടും തിരുത്തും
  • ഉപന്യാസങ്ങൾ
    • പുരുഷാന്തരങ്ങളിലൂടെ
    • "റോസാദലങ്ങളും കുപ്പിച്ചില്ലുകളും"
  • മറ്റ്‌ കൃതികൾ:
    • വയലാർ കൃതികൾ
    • വയലാർ കവിതകൾ
ഈ കവിതയില്‍ അദ്ദേഹം കല്യാണസൌഗന്ധികം തേടിപ്പോകുന്ന ഭീമസേനനെ തന്റെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ്...വഴിയില്‍ ഹനുമാനെക്കാണുന്നതും യാത്രയുമൊക്കെ വളരെ ഭംഗിയായി അദ്ദേഹം പറഞ്ഞിരിക്കുന്നു.. ഇടയ്ക്ക് ഇന്നത്തെ സമൂഹത്തിന്റെ ചെറു പ്രതിഫലനങ്ങളും കാണാന്‍ സാധിക്കും..




കവിത ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക




കല്യാണസൌഗന്ധികം.


മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോ
ഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോ
കാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍ 
വന്നു ലാളിച്ചു വളര്‍ത്തുന്ന പുഷ്പവാടിയില്‍ നിന്നോ
മാലമാലയായ് മലര്‍മലരായ് വിരിയുന്ന
മാനത്തെ ഗഹതാരാ സജ്ജയങ്ങളില്‍ നിന്നോ
തെന്നലിന്‍ ഹിമഗംഗാ തരംഗങ്ങളില്‍
ഒരു ധന്യ സൌരഭം ചുറ്റുമൊഴുകി പരക്കുന്നു.
ഞാന്‍ അതിലറിയാതെ എന്‍ മോഹത്തിന്‍
കടലാസ്സു തോണിയുമിറക്കികൊണ്ടിന്നലെ തുഴയുമ്പോള്‍
നാണിച്ച്, മുഖം കുനിച്ചരികത്തിരിക്കുമെന്‍ നായികയുടെ
മോഹമുഗ്ദമാം ശബ്ദ കേട്ടൂ


“പ്രപഞ്ചം നിറയുമീ ദിവ്യസരഭത്തിന്‍‌റെ
പ്രഭവനികുഞ്ജത്തില്‍ ചെന്നിറങ്ങണം നാഥന്‍
എവിടുന്നായാലും ആ പൂവിറുത്തെനിക്കിന്ന് തരണം
ശ്ലഥനീലവേണിയില്‍ വാരിചൂടാന്‍“


പഞ്ചഭൂതാത്മാവാകും ഈ ജീവപ്രപഞ്ചത്തെ 
പുഞ്ചിരിച്ചെതിരേല്‍ക്കും പാര്‍വ്വണേന്ദുവെപോലെ
പഞ്ചപാണ്ഢവര്‍ ഞങ്ങളഞ്ചു പേരിലും
പ്രേമപഞ്ജരം തീര്‍ക്കും രാഗലോലയെ, പാഞ്ചാലിയെ
എടുത്തുവാരിപുണര്‍ന്നറിയിച്ചു ഞാന്‍
“തങ്കം, എനിക്ക് കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തില്‍”


ഉന്മത്തയുവത്വത്തിന്‍ ജൃഭിതാഹങ്കാരത്താല്‍ 
എന്‍ മനസ്സിന് പുത്തന്‍ കഞ്ചുകമണിഞ്ഞു ഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു നടന്നുഞാന്‍
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി
എതിര്‍പ്പിന്‍ വജ്രം വച്ചുകെട്ടിയ ഗദ കയ്യിലെടുത്തു
നടന്നൂ ഞാന്‍ അജ്ഞാത പുഷ്പം തേടി.


സിന്ധുഗംഗകള്‍ വാരി പൊത്തിയ പുളിനങ്ങള്‍
മന്ത്രമണ്ഡപ കുംഭഗോപുര കമാനങ്ങള്‍
സംഗ്രാമകുടീരങ്ങള്‍ ഗോകുലമുരളികാ- 
സംഗീതലയ ലീലയമുനാ തരംഗംങ്ങള്‍
ഗോപികളുടെ വ്സ്ത്രമലക്കിവിരിക്കുന്ന 
ഗോവര്‍ദ്ധനോബാന്ധങ്ങള്‍, വെണ്‍‌കുളികടവുകള്‍
ഋഷിമാര്‍, മന്ന്വന്തര രൂപശില്പങ്ങള്‍ തീര്‍ക്കാന്‍
പശമണ്ണെടുക്കുന്ന ഹിമവല്‍‌പ്രദേശങ്ങള്‍ 
ഇന്ന് ഭാരത പൌരന്‍ കൈവിലങ്ങെറിഞ്ഞ് 
ഓടി വന്ന് പൊന്നണിയിക്കും ഗ്രാമങ്ങള്‍- 
നഗരങ്ങള്‍ കണ്ടു ഞാന്‍
മുന്‍‌പില്‍  കണ്ടതത്രയും തകര്‍ത്തു ഞാന്‍
കല്യാണസൌഗന്ധികപൂവനത്തിനു പോകാന്‍.


ക്ഷണഭംഗുരമായ മോഹത്തിന്‍ പ്രതീകമായ്
മനസ്സില്‍, കൈയ്യും നീട്ടി ദ്രൌപതിയിരിക്കുന്നു.


ഞാന്‍ തകര്‍ത്തെറിയാത്ത മൂല്യങ്ങളില്ല, ചെന്നു
ഞാന്‍ തപസ്സിളക്കാത്ത പര്‍ണ്ണശാലകളില്ല
ഞാന്‍ തട്ടിയുടക്കാത്ത മണ്‍പ്രതിമകളില്ലാ
ഞാന്‍ തല്ലികൊഴിക്കാത്ത വാടാമല്ലികളില്ല
ഞാനടിവക്കും നേരം നടുങ്ങീ വിശ്വം, ഭീമസേനന്‍
എന്നെന്നെ ചൂണ്ടി മന്ത്രിച്ചൂ പുരുഷാരം
ഇത്തിരിയില്ലാത്തവര്‍ മനുഷ്യര്‍, എന്നെകണ്ട്
ഞെട്ടിപോയ് വായ്‌കൈപൊത്തിയെനിക്ക് വഴിതന്നു.


വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
വായുവേഗത്തില്‍ കാലത്തിന്‍‌റെ വീഥിയിലൂടെ
പായുമെന്‍ എന്‍‌റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍‌റെ കാല്‍‌ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര് 
ഇവനൊരു മൃഗമോ മനുഷ്യനോ, എവറസ്റ്റാരോഹണക്കാരനോ
രാജ്യത്തിന്‍‌റെ അതിരാക്രമിക്കുന്ന ചീനനോ ചെകുത്താനോ
അല്ല ഒരു മുതുക്കനാം കുരങ്ങന്‍, 
അല്ലൊരു മുതുക്കനാം കുരങ്ങന്‍
വഴിമാറുകില്ലെങ്കില്‍ ചവിട്ടിഞാനരക്കും ശവത്തിനെ


കുരങ്ങന്‍ പരിഹാസചിരിയും പൊഴിച്ചുകൊണ്ടിരുന്നു
മേലെമ്പാടും ചൊറിഞ്ഞ് പേനും‌കുത്തി
രണ്ടുനാലടി മാറി പോവുക, 
എന്നെന്നോടാഗ്യം കൊണ്ടവനറിയിച്ചു
ഞാന്‍ കത്തിജ്ജ്വലിച്ചുപോയ്
വാക്കുകളസ്ത്രങ്ങളായേറ്റുമുട്ടുന്നു
കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി


എന്‍‌റെ കയ്യിലെ ഗദകൊണ്ടു ഞാന്‍ 
ഒടുക്കമാ തെണ്ടിതന്‍ വാലിത്തിരി 
തോണ്ടിമാറ്റുവാന്‍ നോക്കി
എല്ലുമൂപ്പുണ്ടാവണം, വാലനങ്ങുന്നില്ല
എന്‍‌റെ ഉള്ളിലെ അഭിമാനം 
അല്പമൊന്നുലഞ്ഞുവോ
കളിയാക്കുന്നൂ കാട്ടില്‍ പച്ചിലകിളികളോ
കരളില്‍ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍ 
ഗദ ഞാന്‍ കടത്തവേ
ശക്തികള്‍ സമസ്തവും സംഭരിച്ച്
ഒടുവിലാമര്‍ക്കട പുച്ഛാഗ്രത്തില്‍
ഗദ ഞാന്‍ കടത്തവേ
കുരങ്ങന്‍ ചിരിച്ചുകൊണ്ടെന്നോട് ചോദിക്കുന്നൂ
ഞെരിയുന്നത് വാലോ ഭീമന്‍‌റെ ഗദാഗ്രമോ
ശക്തമെന്‍ ഗദ ഞെരിഞ്ഞൊടിഞ്ഞൂ
കാട്ടില്‍ കണ്ട മര്‍ക്കടത്തിനു മുമ്പില്‍
തോറ്റു പിന്‍‌വാങ്ങീ ഭീമന്‍


കുരങ്ങന്‍ കൈകാല്‍ കുടഞ്ഞൊന്നെഴുന്നേറ്റു
കള്ളചിരിയും ചിരിച്ചെന്‍‌റെ തോളത്തു കൈയ്യിട്ടോതി


കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍ 
കാട്ടിലെ മരംചാടി കുരങ്ങല്ല ഞാന്‍ 
നിന്‍‌റെ ജ്യേഷ്ഠനാണ്
എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
പൊയ്‌പോയ കാലത്തിന്‍‌റെ 
നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
സംസ്വാരത്വരൂപം ഞാന്‍ 
ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
ആയിരം പരിണാമഭിന്ന രൂപികളായ്
ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ 
വലുതാക്കിയ മനുഷ്യന്‍ ഞാന്‍ 
നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
അവയുടെ ആദ്യത്തെ വേരും വിത്തും 
കാണുമെന്‍ ഹൃദയത്തില്‍


എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!




11 comments:

  1. കവിതയുടെ വിസ്മയ ലഹരിയില്‍ ആസ്വാദകനെ പിടിച്ചിരുത്തുന്ന മധുസൂദനന്‍ കവിതകള്‍ .ഇഷ്ടമായി ഇതും...

    ReplyDelete
  2. ആഹ നല്ല ഒരു കവിത വായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷം സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  3. ഈ ശ്രമം നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍....
    പക്ഷേ....

    കവിതയുടെ വരികള്‍
    മുറിച്ചെഴുതാന്‍ അറിയുക..

    സസ്നേഹം.....

    ReplyDelete
  4. ആദ്യമായ്‌ കേള്‍ക്കുന്നു ഈ കവിത... കവിത പരിചയപ്പെടുത്തിയതിനു കാവ്യാഞ്ജലിയ്ക്ക് നന്ദിയും ആശംസകളും നേരുന്നു...

    ReplyDelete
  5. കല്യാണസൌഗന്ധികം വയലാര്‍ എഴുതിയതല്ലേ? മധുസൂതനന്‍ നായര്‍ സാര്‍ അത് ആലപിച്ചെന്നെ ഉള്ളൂ എന്നാണ് എന്‍റെ വിശ്വാസം. വയലാറിന്‍റെ തന്നെ താടക എന്ന ദ്രാവിഡ രാജകുമാരി, സൂര്യകാന്തിയുടെ കഥ, വൃക്ഷം, പ്രൊക്രൂസ്റ്റസ്സ്, എന്നീ കവിതകളും മധുസൂദനന്‍നായര്‍ സാര്‍ മധുരമായി ചൊല്ലിക്കേട്ടിട്ടുണ്ട്.

    ReplyDelete
    Replies
    1. അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളിൽ നിന്നുമാണു ഇതെടുത്തത് നാട്ടാരാ...സംശയം തോന്നാതിരുന്നില്ല...ലൈബ്രറിയിൽ നോക്കണം വയലാറിന്റെ കൃതി തന്നെയാണോ ഇതെന്നു...

      Delete
    2. ഓപ്പോളേ...
      എന്റെ അറിവില്‍ കല്യാണസൗഗന്ധികം വയലാറിന്റെതാണ് ട്ടോ..
      നേരത്തെ വന്നപ്പോള്‍ ഞാനത് അത്ര ശ്രദ്ധിച്ചിരുന്നില്ല....
      മനു പറഞ്ഞപ്പോഴാ....
      അധികം വൈകാതെ ആരുടേതെന്ന് ഉറപ്പാക്കിയിട്ട് തിരുത്തൂ ട്ടോ.....

      Delete
    3. @മനു ..നന്ദി നാട്ടാരാ തെറ്റ് ചൂണ്ടിക്കാട്ടിയതിന്...ശ്രീ മധുസൂദനൻ നായർ സാറിന്റെ കവിതകളുടെ കൂട്ടത്തിലായിരുന്നു ഇതും...ഒരേ പ്രമേയം പലരും എഴുതാറുണ്ടല്ലോ...അതുകൊണ്ട് ശ്രദ്ധിച്ചില്ല...ക്ഷമിക്കുക...പരമാവധി ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കാം..

      @ സന്ദീപ്... അനിയൻ‌കുട്ടാ നേരത്തെ പറയാർന്നില്യേ :) സാരല്യാ..ബെറ്റർ ലേറ്റ് ദാൻ നെവർ :)

      Delete